ഇടുക്കി: ഇടുക്കിയിൽ ശക്തമായ മഴയും ഉരുൾ പൊട്ടൽ ഭീഷണി ഉള്ളതിനാലും, മരങ്ങൾ ഒടിഞ്ഞു വീഴാൻ സാധ്യത ഉള്ളതിനാലും തൊഴിലുറപ്പ് ജോലികൾ നിർത്തി വയ്ക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി.
- Advertisement -
അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. അടുത്ത 24 മണിക്കൂറിൽ മഴ കനക്കും. മുഖ്യമന്ത്രിയുടെ ഓഫീസും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വൈകുന്നേരത്തോടെ വടക്കൻ ജില്ലകളിലും മഴകനക്കുമെന്ന് അറിയിപ്പുണ്ട്. നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം. മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
- Advertisement -