ലഖ്‌നോ: കബഡി കളിക്കുന്ന വിഡിയോ ചിത്രീകരിച്ചയാൾ രാവണനെന്ന് ബി.ജെ.പി എം.പി പ്രഗ്യാ സിങ് താക്കൂർ. കഴിഞ്ഞ ദിവസം പ്രഗ്യാ സിങ് താക്കൂർ കബഡി കളിക്കുന്ന വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സംഭവത്തിലാണ് എം.പി പ്രതികരണവുമായി രംഗത്തെത്തിയത്. തന്റെ വിഡിയോ ചിത്രീകരിച്ചയാൾ രാവണനാണെന്ന് അവർ ആരോപിച്ചു.
- Advertisement -
”രണ്ട് ദിവസം മുമ്പ് ആരതിക്കായാണ് ക്ഷേത്രത്തിലെത്തിയത്. അപ്പോൾ ചില കായിക താരങ്ങൾ എന്നോട് കബഡി കളിയുടെ ഭാഗമാവാൻ അഭ്യർഥിച്ചു. തുടർന്ന് താൻ അവരോടൊപ്പം അൽപം സമയം ചെലവിട്ടു.” പ്രഗ്യാ സിങ് താക്കൂർ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചാണ് ചിലർ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. അത് ചെയ്തത് രാവണനാണ്. അയാളോട് എനിക്ക് ദേഷ്യമില്ല. എന്നാൽ, അയാൾക്ക് എന്നോട് ദേഷ്യമുണ്ടെന്നാണ് തോന്നുന്നത്. രാവണൻ എല്ലായിടത്തുമുണ്ടെന്നും പ്രഗ്യാ സിങ് താക്കൂർ ചൂണ്ടിക്കാട്ടി.
”വിവേക ശൂന്യനായ ആ വ്യക്തിയോട് താൻ നന്നാകാൻ പറയുകയാണ്. അല്ലെങ്കിൽ അയാളുടെ വാർദ്ധക്യവും അടുത്ത ജന്മവും പാഴായി പോകും. ദേശസ്‌നേഹികളോടും സന്യാസിമാരോടും ഏറ്റുമുട്ടിയ ആർക്കും അതിജീവിക്കാൻ സാധിച്ചിട്ടില്ല. രാവണന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. അതെ സമയം നേരത്തെ പ്രഗ്യാ സിങ് താക്കൂർ കബഡി കളിക്കുന്ന വിഡിയോ പുറത്ത് വന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 2008 ലെ മാലേഗാവ് സ്‌ഫോടന കേസിൽ കോടതിയിൽ ഹാജരാവുന്നതിൽ നിന്ന് അവർ വിട്ടു നിന്നിരുന്നു. ഇതിനിടയിലാണ് പ്രഗ്യാക്ക് യാതൊരു ആരോഗ്യ പ്രശ്‌നവുമില്ലെന്ന് തെളിയിക്കുന്ന വിഡിയോ പ്രചരിച്ചത്.
- Advertisement -