ജനങ്ങള്‍ ജാഗ്രത പാലിക്കണം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ഇടുക്കി അണക്കെട്ട് തുറക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറക്കുമ്ബോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, ഷട്ടറുകള്‍ എപ്പോള്‍ അടയ്ക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പെരിയാറിന്റെ തീരപ്രദേശത്തുള്ളവരോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയന്ത്രിതമായ അളവിലായിരിക്കും വെള്ളം പുറത്തേക്ക് ഒഴുക്കുക. എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു. സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് വൈദ്യതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. വെള്ളം കുറഞ്ഞാല്‍ ഉടന്‍ ഷട്ടറുകള്‍ അടയ്ക്കുമെന്നും, എപ്പോഴും നിരീക്ഷണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
- Advertisement -
ആശങ്കപ്പെടേണ്ടെന്നും, അസാധാരണ സാഹചര്യം ഇപ്പോള്‍ എവിടെയും നിലവിലില്ലെന്നും കെ എസ് ഇ ബി ചെയര്‍മാന്‍ ഡോ ബി അശോക് പറഞ്ഞു. ജലം നഷ്ടമാകുന്നത് വൈദ്യതി നഷ്ടമുണ്ടാക്കും. എങ്കിലും ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. ഇന്ന് തന്നെ ഡാമുകള്‍ അടയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
- Advertisement -