Ultimate magazine theme for WordPress.

പത്തനംതിട്ടയിൽ ഡാമുകൾ തുറക്കുമ്പോൾ ആലപ്പുഴയിൽ ആശങ്ക; ജലനിരപ്പ് ഉയരും, കുട്ടനാട്ടിലടക്കം ജാഗ്രത

0

ആലപ്പുഴ: കേരളത്തിലാകെയുണ്ടായ മഴക്കെടുതിയിൽ പത്തനംതിട്ട ജില്ലയിലെ മുഴുവൻ ഡാമുകളും തുറക്കുമ്പോൾ ആശങ്ക കൂടുതലും ആലപ്പുഴയിലാണ്. ജലനിരപ്പ് ഉയരുമെന്ന കണക്കുകൂട്ടലിൽ കുട്ടനാട്, അപ്പർ കുട്ടനാട് തുടങ്ങി താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.

കക്കി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകളാണ് ഇന്നലെ തുറന്നത്. അർധരാത്രിയോടെ വെള്ളം ചെങ്ങന്നൂരിലെത്തുമ്പോൾ പുലർച്ചെ കുട്ടനാട്ടിലടക്കം എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ ഇവിടെ ജലനിരപ്പ് കാര്യമായി ഉയരുമെന്നാണ് മന്ത്രിതല യോഗം വിലയിരുത്തിയത്. 2018 ലെ മഹാപ്രളയത്തിന്‍റെ അനുഭവം മുൻനിർത്തി, താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിതുടങ്ങി. 470 പുതിയ ക്യാമ്പുകളാണ് സജ്ജമാക്കിയതെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

- Advertisement -

പമ്പ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ കൂടി ഇന്ന് തുറക്കുന്നതിനാൽ കൂടുതൽ ഇടങ്ങളി‌ൽ ജാഗ്രത വേണ്ടിവരും. അതേസമയം, ജനവാസമേഖലകളെ കാര്യമായി ബാധിക്കാതെ ഷട്ടറുകൾ തുറക്കാനാണ് നീക്കം. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞാൽ വെള്ളപ്പൊക്ക ഭീതി ഒഴിയുകയും ചെയ്യും.

- Advertisement -

Leave A Reply

Your email address will not be published.