സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാന്‍ പോരാടുന്ന അനുപമയ്ക്ക് ഒപ്പമാണ് പാര്‍ട്ടിയെന്ന് എ വിജയരാഘവന്‍; അമ്മയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കണം
തിരുവനന്തപുരം; സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാന്‍ പോരാടുന്ന അനുപമയ്ക്ക് ഒപ്പമാണ് പാര്‍ട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍. നീതി ഉറപ്പാക്കാന്‍ ഒപ്പമുണ്ടാകും.
അമ്മയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കണം. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തിരുവനന്തപുരം ജില്ലാനേതൃത്വം ഇടപെട്ടതാണ്. നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണിത്. പാര്‍ട്ടി തലത്തില്‍ പ്രശ്നം പരിഹരിക്കാനാകില്ല.
- Advertisement -
ഒരു തെറ്റിനെയും പാര്‍ട്ടി പിന്താങ്ങില്ല. ബന്ധപ്പെട്ട മന്ത്രി അനുപമയുമായി സംസാരിച്ചു. പാര്‍ട്ടി അറിഞ്ഞാണ് കുഞ്ഞിനെ ദത്തുനല്‍കിയതെന്ന ആരോപണം എ വിജയരാഘവന്‍ തള്ളി.
- Advertisement -