പാര്‍ട്ടി നിയമം കൈയിലെടുത്തതിന്റെ ദുരന്തമാണ് അനുപമയ്ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അവസ്ഥയ്ക്ക് കാരണം; വി.ഡി. സതീശന്‍
തിരുവന്തപുരം: പാര്‍ട്ടി നിയമം കൈയിലെടുത്തതിന്റെ ദുരന്തമാണ് അനുപമയ്ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അവസ്ഥയ്ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . അനുപമയുടെ കുട്ടിയെ കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നും സതീശന്‍ പറഞ്ഞു.
പാര്‍ട്ടി നിയമം കൈയിലെടുക്കുകയാണ്. ഇവിടെ ഒരു നിയമ വ്യവസ്ഥയുണ്ട്. ആ നിയമവ്യവസ്ഥയെ മറി കടന്നുകൊണ്ട് പാര്‍ട്ടി നിയമം കൈയിലെടുക്കാന്‍ ശ്രമിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിന്റെ മുന്നില്‍ ഒരു പാര്‍ട്ടി നേതാവിന്റെ മകള്‍ക്ക്, അവള്‍ പ്രസവിച്ച സ്വന്തം കുഞ്ഞ് എവിടെ എന്ന് ചോദിച്ചു കൊണ്ട് സമരംനടത്തേണ്ട ഗതികേടിലേക്കെത്തിച്ചത്. കുഞ്ഞിന്റെ കാര്യത്തില്‍ ദത്തെടുക്കല്‍ നിയമം എല്ലാം ലംഘിച്ചിട്ടുണ്ടെന്നും അനുപമയ്ക്ക് നീതി കിട്ടണം എന്ന ആവശ്യത്തിനൊപ്പമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
- Advertisement -
അതേസമയം, അനുപമയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യും. മറ്റ് ബന്ധുക്കളോടും പോലീസ് വിവരം തേടും. അതിനിടെ അനുപമയുടെ കുട്ടിയുടെ വിവരം തേടി കേന്ദ്ര അഡോപ്ഷന്‍ റിസോഴ്സ് സമിതിക്ക് പോലീസ് കത്തയച്ചു. 2020 ഒക്ടോബര്‍ 19നും 25നും ഇടയില്‍ ലഭിച്ച കുട്ടികളുടെ വിവരം നല്‍കണമെന്നാണ് ആവശ്യം.
- Advertisement -