എം ജി സര്‍വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ 7 എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
എസ്‌എഫ്‌ഐ പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ ആക്രമിച്ചെന്നും
മറ്റൊരു പ്രവര്‍ത്തകനെ ജാതിപ്പേര് വിളിച്ചെന്നുമാണ് പരാതി. അമല്‍ അശോക്, അഭിജിത്, ഫൈസല്‍, ഷാജോണ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.
- Advertisement -
അതേസമയം, എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ എഐഎസ്‌എഫ് വനിതാ നേതാവ് കൊടുത്ത പരാതി വ്യാജമാണെന്ന എഐഎസ്‌എഫ് നേതാവിന്റെ വെളുപ്പെടുത്തല്‍ എഐഎസ്‌എഫ് നേതൃത്വത്തെ വെട്ടിലാക്കി. മുന്‍ എഐഎസ്‌എഫ് നേതാവും എഐവൈഎഫ് കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായ ശരത് രവീന്ദ്രനാണ് ആരോപണങ്ങള്‍ എല്ലാം നുണയായിരുന്നു എന്ന് വെളിപ്പെടുത്തിയത്.
- Advertisement -