അജിത്ത് വിവാഹം വേര്‍പ്പെടുത്തിയത് നിര്‍ബന്ധപൂര്‍വ്വം, കുഞ്ഞിനെ നല്‍കിയത് അനുപമയുടെ അറിവോടെ: അജിത്തിന്റെ ആദ്യഭാര്യ
തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകരായ മാതാപിതാക്കള്‍ തട്ടിയെടുത്ത തന്റെ കുഞ്ഞിനെ തിരികെ തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റില്‍ നിരാഹാര സമരമിരിക്കുന്ന അനുപമ എസ് ചന്ദ്രനും അജിത്തിനുമെതിരെ അജിത്തിന്റെ ആദ്യഭാര്യ രംഗത്ത്. നിര്ബാന്ധിഹച്ചാണ് അജിത്ത് തന്നില്‍ നിന്നും വിവാഹമോചനം നേടിയതെന്നും കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോട് കൂടിയാണെന്നും അജിത്തിന്റെ ആദ്യഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വനിത കമ്മീഷന്‍ കേസെടുത്ത് റിപ്പോര്‍ട്ട് തേടിയിരിക്കുന്നതിനിടെയാണ് അനുപമ സമരം ആരംഭിച്ചത്. പ്രസവിച്ച് മൂന്നാം നാള്‍ മാതാപിതാക്കള്‍ എടുത്ത് മാറ്റിയ തന്റെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ദത്ത് നല്‍കിയെന്നാണ് അനുപമയുടെ ആരോപണം. ആദ്യഘട്ടമെന്ന നിലയില്‍ താല്‍ക്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണെന്നും കുഞ്ഞിനെ തേടി അനുപമയും ഭര്‍ത്താവും രംഗത്തെത്തിയിട്ടും ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശിശുക്ഷേമ സമിതി ശ്രമിക്കുന്നതെന്നും അനുപമയും ഭര്‍ത്താവ് അജിത്തും ആരോപിച്ചു.
- Advertisement -
കുഞ്ഞിനെ ദത്തു നല്‍കിയ കേസില്‍ അനുപമയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും. ഇവര്‍ ആദ്യം നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടെന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കള്‍ വേര്‍പ്പെടുത്തിയ വിഷയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും പാര്‍ട്ടി നേതാക്കളെയും അറിയിച്ചിരുന്നുവെന്ന് പി കെ ശ്രീമതി ഇന്നലെ ന്യൂസ് അവറില്‍ വെളിപ്പെടുത്തിയിരുന്നു. അനുപമയ്ക്ക് നീതി ലഭ്യമാക്കുന്നതിലുള്ള ശ്രമങ്ങളില്‍ താന്‍ പരാജയപ്പെട്ടെന്നും സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെയും സിപിഎമ്മിനെയും ഒരു പോലെ വെട്ടിലാക്കുന്നതാണ് പി കെ ശ്രീമതിയുടെ പ്രതികരണം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളോടും സിപിഎമ്മിനോടും കുഞ്ഞിനെ തിരിച്ചു കൊടുക്കാനായില്ലെങ്കില്‍ പ്രശ്നങ്ങള്‍ വഷളാകുമെന്ന് ശ്രീമതി അറിയിച്ചിരുന്നു.
- Advertisement -