തിരുവനന്തപുരം: അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയില്‍ നിന്നും വിവരങ്ങള്‍ തേടി സംസ്ഥാന നേതൃത്വം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ എകെജി സെന്‍ററിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുവരുത്തി വിവരം തേടി. കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ സര്‍ക്കാര്‍ തിരുത്തല്‍ തുടങ്ങിയതിനൊപ്പം മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സിപിഎമ്മും. സംസ്ഥാന സെക്രട്ടറിയേറ്റ് ഉടന്‍ പ്രശ്നം ചര്‍ച്ച ചെയ്യും.
അതിന് മുന്നോടിയായാണ് പ്രശ്നത്തില്‍ നേരത്തെ ഇടപെട്ട ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ നേരിട്ട് എകെജി സെന്‍ററിലേക്ക് വിളിച്ചുവരുത്തി കോടിയേരി ബാലകൃഷ്ണന്‍ വിശദാംശങ്ങള്‍ ശേഖരിച്ചത്. കേന്ദ്ര നേതാക്കള്‍ പോലും ഇടപെട്ടിട്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ അറിയിച്ചിട്ടും അനുപമയ്ക്ക് നീതി കിട്ടിയില്ലെന്ന പ്രശ്നം പാര്‍ട്ടിയെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കുന്നു.
- Advertisement -