Ultimate magazine theme for WordPress.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം; ബസുകൾ വാതിലുകൾ അടക്കാതെ ഓടിയാൽ കർശന നടപടി

0

കൽപറ്റ: പൊതു, സ്വകാര്യ ബസുകൾ വാതിലുകൾ അടക്കാതെ ഓടിയാൽ കർശന നടപടിയുണ്ടാകുമെന്ന് പോലീസ്. സ്‌കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ ബസ്സുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് ഐജി എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദേശം നൽകിയത്.

വൈത്തിരി ബസ്സ്റ്റാന്റിൽ വാതിൽ അടക്കാതിരുന്ന കെഎസ്ആർടിസി ബസിൽനിന്ന് തെറിച്ചുവീണ് സ്ത്രീക്ക് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് ഐജി റിപ്പോർട്ട് സമർപ്പിച്ചത്.

- Advertisement -

ബസുകളുടെ ഓട്ടോമാറ്റിക് വാതിലുകൾ സാങ്കേതിക പിഴവില്ലാതെ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.ദേവദാസ് സമർപ്പിച്ച പരാതിയിൽ കമീഷൻ സംസ്ഥാന പോലീസ് മേധാവി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവരിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

വൈത്തിരിയിൽ ബസിൽനിന്ന് വള്ളി എന്ന സ്ത്രീ തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിൽ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് ഐജി അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ജില്ല പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബസുകളുടെ സാങ്കേതിക തകരാറുകൾ പരിഹരിക്കാതെയും സർവിസ് നടത്തരുത്. സ്‌കൂൾ കുട്ടികളുടെ സുരക്ഷ മുൻനിർത്തി പൊലീസ് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് എല്ലാ ജില്ല പോലീസ് മേധാവികൾക്കും സർക്കുലർ മുഖേന കർശന നിർദേശം നൽകിയിട്ടുണ്ട്.

സ്‌കൂൾ ബസ് ഡ്രൈവർക്ക് പത്തോ അതിലധികമോ വർഷം പ്രവൃത്തി പരിചയം നിർബന്ധമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു അധ്യാപകനെ നോഡൽ ഓഫിസറായി നിയമിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കമീഷനെ അറിയിച്ചു.

 

- Advertisement -

Leave A Reply

Your email address will not be published.