Ultimate magazine theme for WordPress.

പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസം; കൊവാക്സിൻ എടുത്തവർക്ക് ഒമാനിലേക്ക് മടങ്ങാം

0

മസ്‌കറ്റ്: ഒമാനിൽ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ കൊവാക്സിനും ഉൾപ്പെടുത്തി. കൊവാക്സിൻ സ്വീകരിച്ച എല്ലാ ഇന്ത്യക്കാർക്കും ഇനി ഒമാനിലേക്ക് മടങ്ങാമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

കൊവാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷം കുറഞ്ഞത് 14 ദിവസമെങ്കിലും പൂർത്തിയായ എല്ലാ ഇന്ത്യക്കാർക്കും ക്വാറന്റീൻ ഇല്ലാതെ തന്നെ ഒമാനിലെത്താൻ കഴിയും. യാത്രയ്ക്ക് മുമ്പുള്ള ആർടി പിസിആർ പരിശോധനയും മറ്റ് വ്യവസ്ഥകളും ഇവർക്ക് ബാധകമായിരിക്കും. ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഷീൽഡ് വാക്സിനും നേരത്തെ ഒമാൻ അംഗീകാരം നൽകിയിരുന്നു. ഇന്ത്യൻ വാക്സിനുകൾ അംഗീകരിച്ച ഒമാൻ അധികൃതർക്ക് എംബസി നന്ദി അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.