Ultimate magazine theme for WordPress.

മോദി തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ, ബിജെപി ഭരണത്തിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് കെ സുധാകരൻ

0

തിരുവനന്തപുരം: പെഗാസസ് ഫോൺ ചോർത്തൽ വിവാദം അന്വേഷിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാനുള്ള സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ. അന്വേഷണം ശരിയായ ദിശയിലാണെങ്കിൽ മോദിയുടെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞെന്ന് കെ സുധാകരൻ പറഞ്ഞു. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയുടെ അന്വേഷണം നേരിടുന്ന രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. തലയിൽ മുണ്ടിട്ടുകൊണ്ട് മാത്രമേ ഇനി ഇന്ത്യൻ പ്രധാനമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ പറ്റുകയുളളു’ എന്നും സുധാകരൻ പരിഹസിച്ചു.

ഫോൺ ചോർത്തലിന് നേതൃത്വം കൊടുത്ത ആഭ്യന്തര മന്ത്രിയെ പുറത്താക്കാനുള്ള ആർജവമെങ്കിലും പ്രധാനമന്ത്രി കാണിക്കണം. ഫോൺ ചോർത്തലിനെക്കുറിച്ച് ഒരു വിശദീകരണം പോലും നൽകാൻ ഇതുവരെ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. പാർലമെന്റ് ആഴ്ചകളോളം സ്തംഭിച്ചിട്ടും സർക്കാരിന് ഒന്നും പറയാനുണ്ടായിരുന്നില്ല.’

- Advertisement -

കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും, മറ്റുപത്രിപക്ഷ നേതാക്കളുടേയും, മാധ്യമപ്രവർത്തകരുടേയും, സുരക്ഷാ സേനയിലെ മുൻതലവൻമാരുടേയും ഉൾപ്പെടെ ഫോൺ വിവരങ്ങൾ ചോർത്തിയാണ് എൻ,?ഡി,?എ അധികാരത്തിലേറിയത്. യഥാർത്ഥ ജനവിധിക്കു പകരം ഫോൺ ചോർത്തി കൃത്രിമമായി ഉണ്ടാക്കിയ ജനവിധിയാണ് മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചതെന്നും സുധാകരൻ പറഞ്ഞു. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ഇന്ത്യ ഏറെ നാൾ അകറ്റി നിർത്തിയിരുന്ന ഇസ്രയേലിന് ചുവന്ന പരവതാനി വിരിച്ചു കൊടുത്തത്. ഇസ്രയേലിന്റെ സയണിസവും നരേന്ദ്ര മോദിയുടെ ഹിന്ദുത്വ,തയും കൈകോർക്കുകയാണു ചെയ്തത്.

- Advertisement -

Leave A Reply

Your email address will not be published.