Ultimate magazine theme for WordPress.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; 31 വരെ കേരളത്തിൽ വ്യാപക മഴക്ക് സാധ്യത

0

കോഴിക്കോട്: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യ ഭാഗത്ത് ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത മൂന്ന് ദിവസം ന്യൂനമർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

ഒക്ടോബർ മാസത്തിൽ രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂനമർദ്ദമാണിത്. തെക്കു കിഴക്കൻ അറബിക്കടലിൽ നിന്ന് കേരള തീരം മുതൽ മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്.

- Advertisement -

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ രൂപീകരണത്തിൻറെയും അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായി കേരളത്തിൽ ഒക്ടോബർ 31 വരെ വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

- Advertisement -

Leave A Reply

Your email address will not be published.