Ultimate magazine theme for WordPress.

മോൻസൻ മാവുങ്കലിനെതിരെ വീണ്ടും പീഡന കേസ്; ജോലി സ്ഥലത്തുവെച്ച് പീഡിപ്പിച്ചെന്ന് ക്രൈം ബ്രാഞ്ചിന് പരാതി നൽകി മുൻ ജീവനക്കാരി

0

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില പ്രതി മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോൻസണിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് ക്രൈംബ്രാഞ്ചിന് പരാതി നൽകിയത്. നേരത്തെ പോക്സോ കേസിൽ പ്രതിയായതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു കേസിലും മോൻസൻ അറസ്റ്റിലാകുന്നത്.

മോൻസണിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുമ്‌ബോൾ മോൻസൺ പീഡിപ്പിച്ചു എന്നതാണ് പരാതി. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. യുവതിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. മോൻസൺ തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടികളെ ലൈഗികമായി പീഡിപ്പിച്ചിരുന്നു എന്ന പരാതി നേരത്തെയും ഉയർന്നിരുന്നു. സ്ഥാപനത്തിലെ മാനേജർമാർ ഉൾപ്പെടയുള്ളവർ ഇക്കാര്യം വെളപ്പെടുത്തിയിരുന്നു.

- Advertisement -

നേരത്തെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതിന് സമാനമായി തന്നെയാണ് ഇപ്പോൾ മറ്റൊരു യുവതി കൂടെ ഇത്തരത്തിലുള്ള പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു മോൻസൻ പീഡനത്തിന് ഇരയാക്കിയെന്ന പരാതികൾ ഉയർന്നിരുന്നു. ഇവരിൽ ചിലരെക്കൊണ്ട് വിദ്യാഭ്യാസ വായ്പ എടുപ്പിച്ച ശേഷം ആ തുക മോൻസൻ തട്ടിയെടുത്തെന്നും പരാതിയുണ്ട്. എന്നാൽ നാണക്കേടു ഭയന്നു പരാതിപ്പെടാൻ ഇവർ തയാറാകാത്തതാണു മോൻസനെതിരെ കേസെടുക്കാൻ തിരിച്ചടിയാകുന്നത്.

തമിഴ്നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്താണു പ്രായപൂർത്തിയാകാത്ത കുട്ടികളെ മോൻസൻ പീഡിപ്പിച്ചതെന്നാണു വിവരം. മോൻസന്റെ ജീവനക്കാരിയുടെ മകളെ ഉപദ്രവിച്ചതും ഉപരിപഠനം വാഗ്ദാനം ചെയ്താണ്. പെൺകുട്ടിയെ കലൂരിലെ വീട്ടിലും കൊച്ചിയിലെ മറ്റൊരു വീട്ടിലും വച്ചാണ് ഉപദ്രവിച്ചത്. മോൻസന്റെ വീട്ടിൽ കൊണ്ടു വന്നു താമസിപ്പിച്ച് ഒരു മാസത്തിലേറെയുണ്ടായ പീഡനത്തിന്റെ ഭാഗമായി പെൺകുട്ടി ഗർഭിണിയാകുകയും പിന്നീട് ഗർഭഛിദ്രം നടത്തേണ്ടി വരികയും ചെയ്തു. മറ്റ് 6 പെൺകുട്ടികൾ കൂടി ഇതേ രീതിയിൽ പീഡനത്തിനിരയായെന്നാണു വിവരം പുറത്തു വരുന്നത്.

- Advertisement -

Leave A Reply

Your email address will not be published.