മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി; ജാഗ്രത വേണമെന്ന് മന്ത്രി കെ രാജൻ
മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്ന് റവന്യൂ മന്ത്രി കെ രാജൻ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് കൂടുതൽ വെള്ളം കൊണ്ടുപോകുന്നുണ്ട്. 20 റവന്യൂ ഉദ്യോഗസ്ഥന്മാർക്ക് 20 ക്യാമ്പുകളുടെ ചുമതല നല്കിയിട്ടുണ്ട്. കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും പ്രത്യേക ക്യാമ്പുകൾ സജ്ജമാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
- Advertisement -
കൂടാതെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ കർശന നിയമനടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
- Advertisement -