Ultimate magazine theme for WordPress.

സംസ്ഥാനത്ത് നവംബർ ഒന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

0

*ഐ-പി.ആർ.ഡി.*
*ജി

സംസ്ഥാനത്ത് നവംബർ ഒന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

- Advertisement -

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദ പാത്തിയുടെയും ഫലമായി നവംബർ ഒന്ന് വരെ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നിലവിൽ തമിഴ്‌നാട് തീരത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 48 മണിക്കൂർ കൂടി ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനാണ് സാധ്യതയെന്നും തെക്ക്പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിൽ നിന്ന് രൂപംകൊണ്ട ന്യൂനമർദ്ദ പാത്തി വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ വരെ നിലനിൽക്കുന്നുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.