ന്യൂനപക്ഷ വിരുദ്ധ സമീപനത്തിൽ മനംമാറ്റത്തിന് മാർപാപ്പയുടെ സന്ദർശനം ഉപകരിക്കട്ടെയെന്ന് എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.
ന്യൂനപക്ഷ വിരുദ്ധ സമീപനത്തിൽ മനംമാറ്റത്തിന് മാർപാപ്പയുടെ സന്ദർശനം ഉപകരിക്കട്ടെയെന്ന് എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.
കൽപ്പറ്റ ചന്ദ്ര ഗിരി ഓഡിറ്റോറിയത്തിൽ ഡി.സി.സി. സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിനെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു .ഗോവയിലെയും മണിപ്പൂരിലെയും തിരഞ്ഞെടുപ്പല്ല മോദിയുടെ ലക്ഷ്യമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
- Advertisement -
കോൺഗ്രസിന് പ്രതിസന്ധി പുത്തരിയല്ല. കോൺഗ്രസിൻ്റെ പതനം കാണാൻ ആരും കാത്തിരിക്കേണ്ടന്നും പഴയ പ്രതാപത്തോടെ ഫിനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽകുമെന്ന് അദ്ദേഹം പറഞ്ഞു.
- Advertisement -