ജൈവ വൈവിധ്യം സംരക്ഷിക്കുക, ആദിവാസി ഉന്നമനം എന്നിവ ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ഫൌണ്ടേഷൻ ഫോർ എക്കളോജിക്കൽ റെസ്റ്റോറേഷൻ പേരിയ ഓക്ക്സിഫാം റിസോർട്ടിൽ വെച്ചു നടത്തിയ ട്രൈബൽ ഫെസ്റ്റ് ശ്രദ്ധേയമായി
ആദിവാസി വിഭാഗങ്ങളുടെ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ, ട്രൈബൽ ഫ്യൂഷൻ, പ്രകൃതി യാത്ര എന്നിവയും ബോധവൽക്കരണ ക്ലാസും നടന്നു. ചടങ്ങിൽ വെച്ചു ആദിവാസി മൂപ്പനെയും ആദിവാസി ജനതയെയും പൊന്നാട അണിയിച്ചു. ഫെർ ചെയർമാനായ സജി ഐസക് അധ്യക്ഷത വഹിച്ച ചടങ്ങിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് അംഗം എൻ പി ഷിനി സമീപ പ്രദേശങ്ങളിലെ വിവിധ ആദിവാസി വിഭാഗങ്ങൾ എന്നിവർ പങ്കെടുത്തു
- Advertisement -