മലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് അഹാന കൃഷ്ണകുമാർ. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ അഹാനക്ക് സാധിച്ചു. അടുത്തിടെയാണ് താൻ ഒരു സംവിധായിക കൂടി ആകാൻ പോകുന്നതിന്റെ സന്തോഷം താരം പങ്കുവച്ചത്. ഇപ്പോഴിതാ ഈ സംവിധാന സംരംഭം വിജയം കണ്ടിരിക്കുകയാണ്.
‘തോന്നൽ’ എന്ന പേരിൽ ഒരു മ്യൂസിക് ആൽബമാണ് അഹാന പുറത്തിറക്കിയത്. താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ആൽബം മണിക്കൂറുകൾക്കകമാണ് ട്രെൻറിങ്ങ് ലിസ്റ്റിൽ ഇടംനേടിയത്. അമ്മയുടെ രുചിയൂറുന്ന കേക്കിന്റെ സ്വാദ് നാവിലെത്തിയ മകൾ സ്റ്റാർ ഹോട്ടലിൽ ആ പഴയ റെസിപ്പി വീണ്ടും പരീക്ഷിക്കുന്നതാണ് തോന്നലിൻറെ കഥാതന്തു. ഷെഫായി അഹാന തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.
- Advertisement -
ഗോവിന്ദ് വസന്ത ഈണമൊരുക്കിയ ആൽബത്തിനു വേണ്ടി ഷറഫുവാണ് വരികളെഴുതിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫിസയാണ്. ഛായാഗ്രഹണം നിമിഷ് രവി. രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ഞാൻ സ്റ്റീവ് ലോപ്പസി’ൽ ‘അഞ്ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. ഇതിൽ ലൂക്കയുടെ ഛായാഗ്രഹണം നിമിഷ് രവി ആയിരുന്നു. നാൻസി റാണി, അടി എന്നിവയാണ് അഹാന അഭിനയിച്ചതിൽ പുറത്തുവരാനുള്ള ചിത്രങ്ങൾ.
- Advertisement -