ബെംഗളൂരു: ജലനിരപ്പ് പൂർണതോതിൽ എത്തിയതിനെ തുടർന്ന് നാളെ എച്ച് ഡി കോട്ടയിലെ ബിച്ചനഹള്ളി കബനി, മൈസൂർ ഗ്രീരംഗപട്ടണയിലെ കെ.ആർ.എസ് അണക്കെട്ടുകളിൽ കർണടാക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സന്ദർശനം നടത്തി നന്ദിയർപ്പിച്ച് ജലപൂജ നടത്തും. നാളെ രാവിലെ 11 മണിക്ക് ബെംഗളൂരൂവിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ബിച്ചനഹള്ളിയിൽ എത്തും.
ഇവിടെ നിന്ന് കാർ മർഗം അണക്കെട്ടിൽ സന്ദർശനം നടത്തി 12 മണിയോടെ ചടങ്ങുകൾ പുർത്തിയാക്കി ഹെലികോപ്റ്റർ മർഗം കെ.ആർ എസ് ആണക്കെട്ട് സന്ദർശിച്ച് ജലപുജ നടത്തിയ ശേഷം മുഖ്യമന്ത്രിയും സംഘവും ബെംഗളൂരുവിലേക്ക് തിരിക്കും. കർണടാക മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് എച്ച്ഡി കോട്ടയിലും ബിച്ചനഹള്ളി ആണക്കെട്ടിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
- Advertisement -
മുഖ്യമന്ത്രിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പോലിസും അറിയിച്ച കോവിഡ് മനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ചടങ്ങുകൾ നടക്കുക. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാൻ സാധ്യതയില്ല
- Advertisement -