Ultimate magazine theme for WordPress.

പുനീതിന്റെ സാമൂഹിക സേവനവുമായി വിശാൽ: 1800 കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കും

0

ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായിരുന്ന പുനീത് രാജ്കുമാറിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കരകയറാൻ സിനിമാ മേഖലയ്ക്ക് ആയിട്ടില്ല. പ്രത്യേകിച്ചും കന്നഡ സിനിമാ മേഖല. ഇപ്പോഴിതാ പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടർവിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് തമിഴ് നടൻ വിശാൽ. വിശാലിന്റെ പുതിയ ചിത്രമായ ‘എനിമി’യുടെ പ്രീ റിലീസ് പരിപാടിയിലാണ് താരം ഇക്കാര്യം അറിയിച്ചത്.

‘പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇൻഡസ്ട്രിയുടെ മാത്രമല്ല സമൂഹത്തിന് തന്നെ തീരാനഷ്ടമാണ്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ അദ്ദേഹം ഏറ്റെടുത്തിരുന്നു. അതു ഞാൻ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുകയാണ്. അദ്ദേഹത്തിന് വേണ്ടി അവരുടെ വിദ്യാഭ്യാസം ചെലവ് ഞാൻ ഏറ്റെടുക്കും. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തു. ഞാനും അതു തുടരും’, എന്നാണ് വിശാൽ പറഞ്ഞത്.

- Advertisement -

വരുമാനത്തിൻറെ നിശ്ചിതഭാഗം കാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ച താരമായിരുന്നു പുനീത്. കൊവിഡ് ആദ്യതരംഗത്തിൻറെ സമയത്ത് കർണ്ണാമടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്. വടക്കൻ കർണ്ണാടകയിലെ പ്രളയത്തിൻറെ സമയത്ത് ഇതേ നിധിയിലേക്ക് 5 ലക്ഷവും നൽകി. നടൻ എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകനുമായിരുന്നു അദ്ദേഹം. ഗായകൻ എന്ന നിലയിൽ തനിക്കു ലഭിക്കുന്ന പ്രതിഫലം കാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവെക്കുമെന്ന് വർഷങ്ങൾക്കു മുൻപ് അദ്ദേഹം തീരുമാനം എടുത്തിരുന്നു. ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നൽകുന്ന നിരവധി കന്നഡ മീഡിയം സ്‌കൂളുകൾ ഉണ്ടായിരുന്നു. മൈസൂരിലെ ശക്തി ധാന ആശ്രമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിൻറെ പ്രവർത്തനങ്ങളിൽ അമ്മയ്‌ക്കൊപ്പം സജീവമായിരുന്നു അദ്ദേഹം.

 

- Advertisement -

Leave A Reply

Your email address will not be published.