കൊച്ചി: . ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ ഗതാഗതം സ്തംഭിപ്പിച്ചുള്ള സമരത്തിനിടെ പ്രതിഷേധം ഉണ്ടായ സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരായ പരാതിയില്‍ തെളിവില്ല എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍.
ജോജുവിന്റെ പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. റോഡ് ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തല്ല തകര്‍ത്തവര്‍ക്കുമെതിരെ കേസെടുത്തു. ദൃശ്യങ്ങള്‍ പരിശോധിച്ച് അറസ്റ്റ് ഉണ്ടാകുമെന്നും കമ്മീഷണര്‍ അറിയിച്ചു.
- Advertisement -
സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിന്റെ ഭാഗമായി ജോജുവിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തും. വാഹനം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും താരത്തെ കാണിക്കും. മഹിളാ കോണ്‍ഗ്രസിന്റെ പരാതിയില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനം.
അതേസമയം, ജോജു ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി. “ജോജുവിനെ അസഭ്യം പറയുകയോ കഴുത്തില്‍ പിടിക്കുകയോ ചെയ്തിട്ടില്ല. സ്വാഭാവീകമായ വികാര പ്രകടനത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ വാഹനം തടഞ്ഞത്. എന്നാല്‍ വാഹനത്തിന്റെ ചില്ല് തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ല. വനിതാ പ്രവര്‍ത്തരോട് മോശമായി പെരുമാറിയില്ല എന്ന് ജോജു പറഞ്ഞത് നുണയാണ്, ടോണി പറഞ്ഞു.
- Advertisement -