പാലക്കാട്: അട്ടപ്പാടിയില്‍ കനത്തമഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ റോഡ് പൂര്‍ണ്ണമായും ഒഴുകി പോയി. ചാളയൂരിലാണ് റോഡ് ഒഴുകി പോയത്.
താവളം മുള്ളി റോഡാണിത്. റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗിമിക്കുന്നതിനിടയിലാണ് രാത്രിയുണ്ടായ കനത്ത മഴയില്‍ റോഡ് ഒഴുകി പോയത്.
- Advertisement -
അട്ടപ്പാടി ഉള്‍പ്പെടെ പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി കനത്ത മഴയാണ് പെയ്തത്. അട്ടപ്പാടി താവളത്ത് നിന്ന് ഊട്ടിയിലേക്ക് പോകുന്ന റോഡാണ് ഇന്നലെ രാത്രി ഒലിച്ചുപോയത്. റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനിയും സമയമെടുക്കുമെന്നാണ് വിവരം. നിരവധി കുടുംബമാണ് റോഡിന്റെ അക്കരെ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്കായി താല്‍ക്കാലിക സംവിധാനമൊരുക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
- Advertisement -