കോൺഗ്രസ് പ്രവർത്തകരുമായി ഉണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത് നടൻ ജോജു ജോർജ്. ജോജുവിന്റെ നിർദേശപ്രകാരമാണ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതെന്ന് നടന്റെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യുന്ന ഏജൻസി അറിയിച്ചു.
ഏറെ സജീവമായിരുന്ന ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് നടൻ ഡീലിറ്റ് ചെയ്തത്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വേണ്ടെന്നാണ് ജോജുവിന്റെ നിലപാട്. തന്നെ സ്നേഹിക്കുന്ന പ്രേക്ഷക മനസിൽ തനിക്ക് സ്ഥാനമുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ അത് പങ്കുവയ്ക്കേണ്ട ആവശ്യമില്ലെന്നുമാണ് ജോജു അറിയിച്ചത്.
- Advertisement -
അതേസമയം, ജോജു ജോർജിനെതിരായ പരാതിയിൽ കഴമ്ബില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. കോൺഗ്രസ് വനിതാപ്രവർത്തകർ നൽകിയ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്ബില്ലെന്നും ദൃശ്യങ്ങൾ പരിശോധിച്ച ശേഷമേ നടപടിയുണ്ടാകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ പ്രവർത്തകർ നൽകിയ പരാതി പ്രഥമദൃഷ്ട്യാ സത്യമല്ലെന്നാണ് മനസിലാകുന്നത്. കോൺഗ്രസ് വനിതാ പ്രവർത്തകർ നൽകിയ പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷമേ നിയമനടപടികളിലേക്ക് പോവുകയുള്ളൂവെന്നും കമ്മിഷണർ പറഞ്ഞു.
- Advertisement -