ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു. ദീപാവലിയുടെ ശുഭകരമായ അവസരത്തിൽ രാജ്യത്തെ ജനങ്ങൾക്ക് അദ്ദേഹം ഊഷ്മളമായ ആശംസകളും നന്മകളും നേർന്നു.
നമ്മുടെ ജീവിതത്തിലേക്ക് വെളിച്ചവും ഐക്യവും സമൃദ്ധിയും സമാധാനവും കൊണ്ടുവരുന്ന ഉത്സവം നമ്മുടെ ജീവിതം കൂടുതൽ സംതൃപ്തമാക്കുന്നതിനും നമുക്ക് ചുറ്റുമുള്ള എല്ലാവർക്കും സന്തോഷം നൽകുന്നതിനുമുള്ള ഒരു പുതിയ ഉത്സാഹത്തിന് തുടക്കമിടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
- Advertisement -