കേരളത്തില്‍ ഇന്ധന നികുതി ഭീകരതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഇന്ധന നികുതിയില്‍ കേരളം ഗണ്യമായ കുറവ് വരുത്തണം
കോഴിക്കോട്: കേരളത്തില്‍ ഇന്ധന നികുതി ഭീകരതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്ധന നികുതിയില്‍ കേരളം ഗണ്യമായ കുറവ് വരുത്തണം.
കേന്ദ്രം കുറയ്‌ക്കുന്നതിനനുസരിച്ചുള്ള ആനുപാതിക കുറവല്ല കേരളത്തില്‍ വേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.
- Advertisement -
ഇന്ധന വിലയില്‍ തട്ടിപ്പ് ഡിസ്കൗണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. 50 രൂപയുടെ സാധനം 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വില്‍ക്കുന്നതുപോലെ. കേന്ദ്രത്തില്‍ കൂട്ടിയപ്പോഴെല്ലാം സംസ്ഥാനത്തിനും അധികവരുമാനം കിട്ടിയെന്നും വി.ഡി.സതീശന്‍. കേന്ദ്രവും കേരളവും ചേര്‍ന്ന് നടത്തുന്നത് നികുതി ഭീകരതയെന്നും സതീശന്‍ പറഞ്ഞു.
പിണറായി വിജയന്റെ നിലപാട് ജനങ്ങളെ കളിയാക്കുന്നത് പോലെയാണ്. കേന്ദ്രത്തിന്റെ മാതൃകയില്‍ സംസ്ഥാനവും നടപടിയെടുക്കണം. കേന്ദ്രം വില വര്‍ദ്ധിപ്പിച്ചപ്പോഴെല്ലാം കേരളത്തിന് അധികവരുമാനം ലഭിച്ചിരുന്നു. കെഎസ്‌ആര്‍ടിസി, ഓട്ടോ, ടാക്‌സി, മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സബ്‌സിഡി നല്‍കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കേരളം നികുതിയില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അധിക വരുമാനം ഉപയോഗിച്ച് ഫ്യൂവല്‍ സബ്സിഡി നല്‍കണം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി കുറയ്‌ക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
- Advertisement -