ആലപ്പുഴ :കനത്ത മഴയില്‍ പമ്ബ , മണിമലയാറുകളില്‍ വെള്ളം കയറിയതിനാലാണ് അപ്പര്‍ കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരാന്‍ കാരണമായത്. ആലപ്പുഴയിലും, പത്തനംതിട്ടയിലും തുടര്‍ച്ചയായി 3 ദിവസവും മഴ ശക്തിയാര്‍ജിച്ചിരുന്നു.
കിഴക്കന്‍ വെള്ളത്തിന്‍റെ വരവും കൂടിയിട്ടുണ്ട്.അപ്പര്‍ കുട്ടനാട്ടില്‍ നിരണം, തലവടി, എടത്വാ, വീയപുരം, മുട്ടാര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി.
- Advertisement -
ഒക്ടോബറില്‍ കൃഷിക്കായി തയ്യാറാക്കിയ പല പാടങ്ങളിലും മഴ പെയ്ത് വെള്ളം കേറിയിരുന്നു,ശേഷം വെള്ളം വറ്റിച്ചു വിതയിറക്കാനല്ല തയ്യാറെടുപ്പിലാണ് വീണ്ടും ശക്തിയായ മഴയും ജലനിരപ്പ് ഉയരാനും ഇടയായത്.കരക്കൃഷി ചെയ്തവര്‍ക്കും വാന്‍ നഷ്ടമാണ് ഇക്കുറി മഴ വരുത്തിയത്.
- Advertisement -