Ultimate magazine theme for WordPress.

കടുപ്പിച്ച് ഫിയോക്; ‘മരക്കാർ’ ഒടിടി റിലീസ് ദിവസം തിയറ്ററുകളിൽ കരിങ്കൊടി കെട്ടും

0

മരക്കാർ റിലീസുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളിൽ കരങ്കൊടി കെട്ടുമെന്ന് ഫിയോക് അറിയിച്ചു. ഇന്ന് നടന്ന യോ?ഗത്തിലാണ് ഈ അഭിപ്രായം ഉയർന്നത്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ രാജി ഫിയോക് ജനറൽ ബോഡി ചർച്ച ചെയ്യും.

അതേസമയം, അഞ്ചല്ല അൻപത് സിനിമകൾ ഒടിടി പോയാലും സിനിമാ തിയറ്ററുകൾ നിലനിൽക്കുമെന്ന് ഫിയോകിൻറെ പ്രസിഡൻറ് കെ വിജയകുമാർ പറഞ്ഞിരുന്നു. സിനിമയോ തിയറ്ററുകളോ ഒരുകാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നിൽക്കുന്നതെന്നും വിജയകുമാർ പറഞ്ഞു. മരക്കാർ ഉൾപ്പെടെ മോഹൻലാൽ നായകനാവുന്ന ആശിർവാദിൻറെ അഞ്ച് സിനിമകൾ ഒടിടി റിലീസുകൾ ആയിരിക്കുമെന്ന ആൻറണി പെരുമ്പാവൂരിൻറെ പ്രഖ്യാപനത്തെ സൂചിപ്പിച്ചായിരുന്നു വിജയകുമാറിൻറെ അഭിപ്രായ പ്രകടനം.

- Advertisement -

കഴിഞ്ഞ ദിവസമാണ് മരക്കാർ ഉൾപ്പടെയുള്ള അഞ്ച് മോഹൻലാൽ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചത്. പൃഥ്വിരാജിൻറെ ബ്രോ ഡാഡി (Bro Daddy), ജീത്തു ജോസഫിൻറെ 12ത്ത് മാൻ (12th Man), ഷാജി കൈലാസിൻറെ എലോൺ (Alone), കൂടാതെ ‘പുലിമുരുകന്’ ശേഷം മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ സംവിധാനത്തിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രവും ഒടിടി റിലീസ് ആയിരിക്കുമെന്ന് ആൻറണി അറിയിച്ചിരുന്നു.

15 കോടി മുൻകൂർ തൂക, ആദ്യ മൂന്നാഴ്ച മരക്കാർ മാത്രം പരമാവധി തിയേറ്ററുകളിൽ എന്ന നിർമ്മാതാവ് ആൻറണി പെരുമ്പാവൂരിൻറെ ഉപാധി ഫിയോക് അംഗീകരിച്ചിരുന്നു. എന്നാൽ നഷ്ടമുണ്ടായാൽ തിയേറ്റർ വിഹിതത്തിൽ നിന്നും പത്ത് ശതമാനമെന്ന ഉപാധിയിൽ തട്ടിയാണ് റിലീസ് ഒടിടിക്ക് പോയത്. നിർമ്മാതാവ് യഥാർത്ഥ കണക്ക് നിരത്തുന്നില്ലെന്നാണ് ഫിയോക് പറയുന്നത്. ഒടിടിയിൽ ആമസോൺ അടക്കമുള്ള പ്‌ളാറ്റ് ഫോമുകൾ മരക്കാറിന് വെച്ചരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണ്. മോഹൻലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങൾ കൂടി ഉള്ളതിനാൽ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പൻ റിലീസാണ് ഒടിടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം.

 

- Advertisement -

Leave A Reply

Your email address will not be published.