Ultimate magazine theme for WordPress.

ഫോട്ടോ എഡിറ്റർ, സ്റ്റിക്കർ നിർദ്ദേശം അടക്കം വാട്ട്‌സ്ആപ്പ് വെബിന് മൂന്ന് പുതിയ ഫീച്ചറുകൾ

0

വാട്ട്‌സ്ആപ്പ് അതിന്റെ വെബിലേക്ക് പുതിയ സവിശേഷതകൾ കൂട്ടിചേർത്തു. വാട്ട്‌സ്ആപ്പ് വെബിൽ ഫോട്ടോകൾ എഡിറ്റ് ചെയ്യാനുള്ള കഴിവ്, ലിങ്കുകൾ പ്രിവ്യൂ, പുതിയ സ്റ്റിക്കർ നിർദ്ദേശം എന്നിവ പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വാട്‌സ്ആപ്പ് ഇക്കാര്യം അറിയിച്ചത്.

നിങ്ങൾ ചാറ്റ് ചെയ്യുന്ന രീതി അപ്‌ഡേറ്റ് ചെയ്യുന്നതിനായി വാട്ട്‌സ്ആപ്പ് വെബിൽ മാറ്റങ്ങൾ വരുത്തുന്നതായി കമ്പനി അറിയിച്ചു. ഉപയോക്താക്കൾക്ക് ഇപ്പോൾ ഏത് വാട്ട്‌സ്ആപ്പ് സ്‌ക്രീനിൽ നിന്നും സ്റ്റിക്കറുകളും ടെക്സ്റ്റുകളും ക്രോപ്പ് ചെയ്യാനും അവരുടെ ഫോട്ടോകൾ എഡിറ്റ് ചെയ്യാനും കഴിയും, വാട്ട്‌സ്ആപ്പ് പറഞ്ഞു. ഫോട്ടോ എഡിറ്റർ ഉപയോക്താക്കളെ അവരുടെ പേഴ്സണൽ കമ്പ്യൂട്ടറിൽ നിന്ന് അയയ്ക്കുമ്പോൾ തന്നെ അവരുടെ ഫോട്ടോകൾ എഡിറ്റ് ചെയ്യാൻ അനുവദിക്കും. ആപ്പിനായി സ്റ്റിക്കർ നിർദ്ദേശങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്, ഉപയോക്താക്കൾക്ക് അവർ ടൈപ്പ് ചെയ്യുമ്പോൾ തന്നെ മികച്ച സ്റ്റിക്കർ കണ്ടെത്താനാകും – ഇതിനകം തന്നെ നിലവിൽ ഇത്തരം ഇമോജി സജ്ജഷനുകൾ ഉണ്ട്.

- Advertisement -

ഇതിനു സമാനമാണ് പുതിയ ഫീച്ചർ. ഇതിന് പുറമെ ലിങ്ക് പ്രിവ്യൂകളും വാട്ട്‌സ്ആപ്പ് വെബിൽ വരുന്നുണ്ട്. ഉപയോക്താക്കൾക്ക് എന്താണ് ക്ലിക്ക് ചെയ്യുന്നതെന്ന് അറിയാൻ ലിങ്ക് പ്രിവ്യൂകൾ സഹായിക്കുമെന്ന് കമ്പനി പറയുന്നു. ‘വാർത്തകൾ, വീഡിയോകൾ, അല്ലെങ്കിൽ രസകരമായ ട്വീറ്റ്, സ്‌നീക്ക് പീക്ക് എന്നിവ ഷെയർ ചെയ്യാൻ ഇനി വളരെ എളുപ്പത്തിൽ കഴിയും,’ വാട്ട്‌സ്ആപ്പ് പറഞ്ഞു.

 

- Advertisement -

Leave A Reply

Your email address will not be published.