Ultimate magazine theme for WordPress.

സംസ്‌ഥാനത്ത്‌ ഒമ്ബത്‌, 10 തിയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്‌തമായ മഴയ്‌ക്കും 11 ന്‌ അതിശക്‌തമായ മഴയ്‌ക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌

0

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഒമ്ബത്‌, 10 തിയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്‌തമായ മഴയ്‌ക്കും 11 ന്‌ അതിശക്‌തമായ മഴയ്‌ക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌.

11 ന്‌ കോട്ടയം, ഇടുക്കി, പാലക്കാട്‌, മലപ്പുറം, വയനാട്‌ ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. താഴ്‌ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍- മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോരപ്രദേശങ്ങള്‍ തുടങ്ങിയ സ്‌ഥലങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഇന്നു മടങ്ങി വരേണ്ടതാണെന്നു കാലാവസ്‌ഥ വകുപ്പ്‌ അറിയിച്ചു.

- Advertisement -

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണു മഴയ്‌ക്കു കാരണം. തെക്ക്‌ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദമായി ശക്‌തി പ്രാപിച്ച്‌ തമിഴ്‌നാടിന്റെ വടക്കന്‍ തീരത്ത്‌ കരയില്‍ പ്രവേശിക്കാനും സാധ്യതയുണ്ട്‌. മധ്യകിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്‌തിപ്രാപിച്ചു.

നിലവില്‍ മുംബൈ തീരത്ത്‌ നിന്ന്‌ 800 കിലോമീറ്റര്‍ തെക്ക്‌പടിഞ്ഞാറായി സ്‌ഥിതിചെയ്യുന്ന തീവ്രന്യൂനമര്‍ദം അടുത്ത 48 മണിക്കൂര്‍ കൂടി തീവ്രന്യൂനമര്‍ദ്ദമായി പടിഞ്ഞാറുവടക്ക്‌ പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാനാണ്‌ സാധ്യത.

ഇന്ത്യന്‍ തീരത്തുനിന്ന്‌ അകന്നു ശക്‌തി കുറയുമെന്നതിനാല്‍ ഇന്ത്യന്‍ തീരത്തെ ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയില്ലെന്നും കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌ അറിയിച്ചു.

 

യെലോ അലെര്‍ട്ട്‌ പ്രഖ്യാപിച്ച ജില്ലകള്‍

 

ഇന്ന്‌: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്‌, മലപ്പുറം

നാളെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്‌, മലപ്പുറം

വ്യാഴം: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്‌

- Advertisement -

Leave A Reply

Your email address will not be published.