പാലക്കാട് :ആലത്തൂരിൽ നിന്ന് സഹപാഠികളായ വിദ്യാർത്ഥികളെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. കാണാതായ നാല് വിദ്യാർത്ഥികളുടെ ചിത്രങ്ങൾവച്ചുള്ള പോസ്റ്റർ തമിഴ്നാട്ടിലടക്കം എത്തിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായത്.
കുട്ടികൾ തമിഴ്നാട്ടിൽ എത്തിയതായി പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പൊള്ളാച്ചിയിൽ നിന്ന് ഇവരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് പൊള്ളാച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
- Advertisement -
നവംബർ മൂന്നിനാണ് ഇരട്ട സഹോദരിമാർ ഉൾപ്പടെ നാല് കുട്ടികളെ കാണാതായത്. ഒരു വിദ്യാർത്ഥിയുടെ കൈയിൽ മൊബൈൽ ഫോണുണ്ടെങ്കിലും ഇത് സ്വിച്ച് ഓഫാണ്.
- Advertisement -