ദീപാവലി ആഘോഷത്തിനു പിന്നാലെ ദില്ലിയിൽ ഉയർന്ന അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുകയാണ്. മലിനീകരണം രൂക്ഷമായതോടെ ദില്ലിയിലെ 50 ശതമാനം കൗമാരക്കാർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഐ സി എസ് ചെയർമാൻ അരവിന്ദ് കുമാർ വ്യക്തമാക്കി.
അതേസമയം, ദില്ലിയിലെ ഒട്ടുമിക്ക ഇടങ്ങളിലും അന്തരീക്ഷ വായുവിലെ ഗുണ നിലവാര സൂചിക ഗുരുതരമായാണ് തുടരുന്നത്.ദില്ലിയിലെ വായു മലിനീകരണ തോതും പൊടിശല്യവും കുറക്കാൻ ദില്ലി സർക്കാർ 114 ടാങ്കറുകളിൽ ജലം സ്‌പ്രേ ചെയ്യുന്ന പ്രവർത്തി രണ്ടാം ദിവസത്തിലേക്ക് കടന്നു.
- Advertisement -
നിലവിലെ സാഹചര്യം അടുത്ത രണ്ടുമാസം കൂടി സമാനമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനൽകുന്നു. എത്രയും വേഗം വായു മലിനീകരണം നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ ഗുരുതരമായി ജനജീവിതത്തെ ബാധിക്കുമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
- Advertisement -