Ultimate magazine theme for WordPress.

ബസ് നിരക്ക് കൂട്ടാൻ എൽഡിഎഫ് അനുമതി; മിനിമം 10 രൂപ

0

തിരുവനന്തപുരം: ബസ് യാത്രാ നിരക്ക് വർധിപ്പിക്കാൻ എൽഡിഎഫ് നേതൃയോഗം സർക്കാരിന് അനുമതി നൽകി. വർധനയുടെ വിശദാംശങ്ങൾ തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗത മന്ത്രി ആന്റണി രാജുവിനെയും ചുമതലപ്പെടുത്തി. സ്വകാര്യ ബസുകൾക്കൊപ്പം കെഎസ്ആർടിസിയിലും നിരക്ക് ഉയരും.

മന്ത്രിസഭയിൽ ചർച്ച ചെയ്ത്, ജനങ്ങളെ വല്ലാതെ ബാധിക്കാത്ത തീരുമാനം കൈക്കൊള്ളാനാണു നിർദേശം. മിനിമം നിരക്ക് 10 രൂപയായി വർധിപ്പിക്കാനാണു ഗതാഗത വകുപ്പ് തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ നിരക്കു കൂട്ടുന്നതിനെ എൽഡിഎഫ് അനുകൂലിച്ചില്ലെങ്കിലും നേരിയ വർധനയുണ്ടാകും.

- Advertisement -

2020 ജൂലൈ 3നാണ് അവസാനമായി നിരക്ക് വർധിപ്പിച്ചത്. അന്ന് മിനിമം നിരക്ക് 8 രൂപയായി നിലനിർത്തിയെങ്കിലും സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററിൽ നിന്നു രണ്ടര കിലോമീറ്ററായി കുറച്ചു. അതു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 70 പൈസ എന്ന നിരക്ക്
ബസ് നിരക്ക് കൂട്ടാൻ എൽഡിഎഫ് അനുമതി; മിനിമം 10 രൂപ

- Advertisement -

Leave A Reply

Your email address will not be published.