Ultimate magazine theme for WordPress.

ലക്ഷ്യം ഇന്ത്യൻ മഹാസമുദ്രം; പാക്കിസ്ഥാന് അത്യാധുനിക പടക്കപ്പൽ കൈമാറി ചൈന

0

ബെയ്ജിങ്: ഇന്ത്യൻ മഹാസമുദ്രത്തിലെ അധീശത്വം ലക്ഷ്യമിട്ട് പാക്കിസ്ഥാന് അത്യാധുനിക പടക്കപ്പൽ നൽകി ചൈന. ചൈന ഇതുവരെ കയറ്റുമതി ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും അത്യാധുനികമായ യുദ്ധക്കപ്പലാണിതെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ മഹാസമുദ്രത്തിലാവും പാക്കിസ്ഥാൻ ഇതു വിന്യസിക്കുക. പാക്കിസ്ഥാന്റെ നാവികശേഷി പതിന്മടങ്ങ് മെച്ചപ്പെടുത്തുന്ന നീക്കമാണ് ചൈന നടത്തിയിരിക്കുന്നതെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ചൈന സ്റ്റേറ്റ് ഷിപ്പ്ബിൽഡിങ് കോർപ്പറേഷൻ നിർമിച്ച് കൈമാറിയ 054എ/പി ടൈപ്പ് പടക്കപ്പലിനു പാക്ക് നാവികസേന പിഎൻഎസ് തുഗ്റിൽ എന്ന പേരാണു നൽകിയിരിക്കുന്നത്. തിങ്കളാഴ്ച ഷാങ്ഹായിയിൽ നടന്ന ചടങ്ങിലാണ് കപ്പൽ കൈമാറിയത്. അത്യാധുനിക യുദ്ധസന്നാഹങ്ങളും സ്വയം പ്രതിരോധ സംവിധാനങ്ങളും കപ്പലിലുണ്ടെന്ന് പാക്ക് നാവികസേന അറിയിച്ചു. ഭാവിയിൽ മൂന്ന് യുദ്ധക്കപ്പലുകൾ കൂടി ചൈന പാക്കിസ്ഥാന് കൈമാറും.

- Advertisement -

Leave A Reply

Your email address will not be published.