ന്യൂഡൽഹി: കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും പെട്രോൾ, ഡീസൽ മൂല്യവർധിത നികുതി കുറയ്ക്കും. സമീപ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കുന്നതിനാൽ രാജസ്ഥാനിലും കുറയ്‌ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ജോധ്പൂരിലെ പൊതു പരിപാടിക്കിടെയായിരുന്നു ഗെലോട്ടിന്റെ പ്രഖ്യാപനം. കേന്ദ്രം ഇന്ധന വില കുറച്ചതിനെ തുടർന്നു സംസ്ഥാനങ്ങളും മൂല്യവർധിത നികുതി കുറക്കാൻ നിർബന്ധിതമായ സാഹചര്യത്തിലാണ് തീരുമാനം.
നേരത്തേ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ പഞ്ചാബും നികുതി കുറച്ചിരുന്നു. സംസ്ഥാനത്ത് ഇടതു സർക്കാരിനെതിരെ സമരമുഖത്തുള്ള കോൺഗ്രസിന് രാജസ്ഥാൻ സർക്കാർ നീക്കം ഊർജം പകരും.
- Advertisement -