Ultimate magazine theme for WordPress.

ദത്ത് വിവാദം; കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് കടത്തുമോയെന്നാശങ്ക; അനുപമ വീണ്ടും പരാതി നൽകി

0

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അനുപമ ഡിജിപിക്കും ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും പരാതി നൽകി. കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് നാടുകടത്തുമോയെന്ന് ആശങ്കയുണ്ടെന്ന് അനുപമ പരാതിയിൽ പറയുന്നു. കുഞ്ഞിൻറെ ജീവൻ അപായപ്പെടുത്തിയേക്കുമെന്ന് സംശയമുണ്ട്. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ചൈൽഡ് വെൽഫയർ കമ്മിറ്റിയായിരിക്കുമെന്നും അനുപമയുടെ പരാതിയിൽ ഉണ്ട്. കോടതി നടപടി പൂർത്തിയാകും വരെ കുഞ്ഞിനെ ഏറ്റെടുത്ത് സർക്കാർ സംരക്ഷണയിലാക്കണമെന്നും അനുപമ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

കുഞ്ഞിനായുള്ള ആവശ്യം ഉന്നയിച്ച് അനുപമ നിയമ നടപടിയിലേക്ക് നീങ്ങുകയും തുടക്കം മുതൽ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതെയുള്ള അധികൃതരുടെ നിലപാടും പരിശോധിച്ച കുടുംബ കോടതി ദത്ത് നപടികൾ നിർത്തിവെക്കാൻ നേരത്തെ ഉത്തരവിട്ടിരുന്നു.

- Advertisement -

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാൻ ആണെന്ന് അനുപമ നേരത്തെ ആരോപിച്ചിരുന്നു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും സിഡബ്ല്യുസി ചെയർപേഴ്‌സണെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അനുപമ ആവശ്യപ്പെടുന്നു. വകുപ്പ് തല അന്വേഷണം നടക്കുമ്പോൾ ഇവർ രണ്ടുപേരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നാണ് ആരോപണം. സർക്കാർ ആദ്യം പറഞ്ഞത് പോലെയല്ല അന്വേഷണം. നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടങ്ങാനാണ് അനുപമയുടെ തീരുമാനം.

- Advertisement -

Leave A Reply

Your email address will not be published.