Ultimate magazine theme for WordPress.

മോശം കാലാവസ്ഥ: ചെന്നൈ വിമാനത്താളത്തിൽ എട്ട് വിമാനങ്ങൾ റദ്ദാക്കി

0

ചെന്നൈ: മോശം കാലാവസ്ഥയെ തുടർന്ന് ചെന്നൈ വിമാനത്താളത്തിൽ വിമാനങ്ങൾ റദ്ദാക്കി. ചെന്നൈ വിമാനത്താളത്തിൽ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളും ചെന്നൈയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്. ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളാണ് കനത്ത മഴയും ദൂരക്കാഴ്ച ലഭ്യമല്ലാത്തതും മൂലം റദ്ദാക്കിയത്.

ഇന്ന് വൈകുന്നേരം സർവീസ് നടത്തേണ്ടിയിരുന്ന ഇൻഡിഗോയുടെ ചെന്നൈ- മധുര, ചെന്നൈ- തിരുച്ചിറപ്പള്ളി വിമാനങ്ങൾ റദ്ദാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. ഇവയുടെ തിരിച്ചുള്ള സർവീസും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് രാത്രി പുറപ്പെടേണ്ടിയിരുന്ന ചെന്നൈ- മുംബൈ ഇൻഡിഗോ വിമാനവും നാളെ രാവിലത്തെ മുംബൈ- ചെന്നൈ വിമാനവും റദ്ദാക്കിയിട്ടുണ്ട്.

- Advertisement -

ഷാർജ- ചെന്നൈ എയർ അറേബ്യ വിമാനത്തിന്റെ വരവും പോക്കും റദ്ദാക്കിയിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ടില്ലെങ്കിൽ കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയേക്കുമെന്നും അധികൃതർ വ്യക്തമാക്കി.

- Advertisement -

Leave A Reply

Your email address will not be published.