Ultimate magazine theme for WordPress.

ചെന്നൈയിൽ രണ്ട് ദിവസം കനത്ത മഴക്ക് സാധ്യത, റെഡ് അലർട്ട്; തമിഴ്നാട്ടിൽ ജാഗ്രതാ നിർദേശം

0

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ ചെന്നൈ നഗരത്തിലടക്കം തമിഴ്നാടിന്റെ പല ഭാഗങ്ങളിലും ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയെന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇതേ തുടർന്ന് ചെന്നൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിലും സമീപ ജില്ലകളിലും ഇടിയോടുകൂടിയ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെ പുലർച്ചയോടെ വടക്കൻ തമിഴ്‌നാട് തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വൈകുന്നേരത്തോടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വടക്കൻ തമിഴ്‌നാട്ടിലെ കാരയ്ക്കലിനും തെക്കൻ ആന്ധ്രാപ്രദേശ് തീരത്തെ കടലൂരിനും ഇടയിൽ തീരം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

- Advertisement -

ഉച്ചക്ക് ശേഷം ചെന്നൈ നഗരത്തിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ചെന്നൈ വിമാനത്താവളത്തിൽ എട്ട് വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. തെക്കൻ തമിഴ്നാട്ടിലും കാവേരി തീരങ്ങളിലും നൂറുകണക്കിന് ഏക്കർ കൃഷിഭൂമി വെള്ളത്തിനടിയിലായി. കടലൂർ ഭാഗത്ത് ഒരു സ്ത്രീ വീട് തകർന്ന് മരിച്ചു. ഡാമുകൾ പരമാവധി സംഭരണ ശേഷിയിലേക്ക് എത്തിക്കൊണ്ടിരിക്കുയാണ്. കനത്ത മഴ പെയ്യുമെന്ന പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കനത്ത ജാഗ്രതയാണ്.

വ്യാഴാഴ്ച കള്ളക്കുറിച്ചി, വിഴുപുരം, കടലൂർ, തിരുവാരൂർ, തഞ്ചാവൂർ, രാമനാഥപുരം, നാഗപട്ടണം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ കനത്ത മഴക്കും വെള്ളിയാഴ്ച ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് എന്നിവിടങ്ങളിൽ മിന്നലോടുകൂടിയ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.