സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബി നഷ്ടം കൂടി. കെ എസ് ഇ ബി യ്ക്ക് നഷ്ടം 164.46 കോടി രൂപ.
3,153 ഹൈടെൻഷൻ പോസ്റ്റുകള്‍ക്ക് തകരാർ സംഭവിച്ചു. 23,339 ലോ ടെൻഷൻ പോസ്റ്റുകള്‍ക്കും തകരാർ സംഭവിച്ചു.
2,826 ഹൈടെൻഷൻ ലൈനുകളും, 61,637 ലോ ടെൻഷൻ ലൈനുകളും പൊട്ടിവീണു. മേഖലയില്‍ ഏകദേശം 164 കോടി 46 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടായത്. 81,99,992 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിനോടകം 76,35,286 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നല്‍കാനായി.
അതേസമയം ഇന്ന് രാവിലെ മുതല്‍ വിവിധ ജില്ലകളില്‍ കനത്ത മഴക്ക് നേരിയ കുറവുണ്ടായിരുന്നെങ്കിലും ഉച്ചക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു
- Advertisement -