Ultimate magazine theme for WordPress.

വളർന്ന് തമ്മിൽ മുട്ടാറായ ദേവസ്വം ആനകളുടെ കൊമ്പുമുറിക്കാൻ ഒടുവിൽ നടപടി

0

ചിറയിൻകീഴ്: വളർന്ന് തമ്മിൽ മുട്ടാറായ ശാർക്കരയിലെ ദേവസ്വം ആനകളുടെ കൊമ്പുമുറിക്കാനുള്ള നടപടികൾക്ക് ഒടുവിൽ അനക്കം വച്ചു. രണ്ടുവർഷമായി വനം വകുപ്പിന്റെ കനിവും കാത്തുകഴിയുന്ന ശാർക്കര ക്ഷേത്രത്തിലെ ദേവസ്വംവക ആനകളായ ആഞ്ജനേയന്റെയും ചന്ദ്രശേഖരന്റെയും ദുരിതം മാതൃഭൂമി ബുധനാഴ്ച വാർത്തയാക്കിയതിനു പിന്നാലെയാണ് വനംവകുപ്പിന്റെ നടപടി.

കൊമ്പുമുറിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം വെറ്ററിനറി ഡോക്ടറുടെ റിപ്പോർട്ട് ഉൾപ്പെടുന്ന ബോർഡിന്റെ അപേക്ഷ വനംവകുപ്പ് തിരുവനന്തപുരം ഓഫീസിൽനിന്ന് ആറ്റിങ്ങൽ റേഞ്ച് ഓഫീസർക്ക് അടിയന്തരമായി കൈമാറുകയായിരുന്നു. തുടർന്ന് വനംവകുപ്പിന്റെ ആറ്റിങ്ങൽ ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥർ വ്യാഴാഴ്ച ശാർക്കരയിലെത്തി ആനകളുടെ അവസ്ഥ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്ന് വനം, ദേവസ്വം വകുപ്പ് അധികൃതർ പറഞ്ഞു.

- Advertisement -

ഒരുവർഷം മുൻപെങ്കിലും മുറിച്ചുമാറ്റേണ്ട ആനകളുടെ കൊമ്പുകളാണ് വനം വകുപ്പിന്റെ മെല്ലെപ്പോക്കുകാരണം ആനകളെ കഷ്ടത്തിലാക്കിയത്. ഇതിനിടയിൽ ചങ്ങലയുരഞ്ഞ് ആഞ്ജനേയന്റെ കൊമ്പിന് സാരമായ കേടുപാടുകളും സംഭവിച്ചു.

 

- Advertisement -

Leave A Reply

Your email address will not be published.