തിരുവനന്തപുരം: ബസ്ച്ചാർജ് വർധനയുടെ കാര്യത്തിൽ സ്വകാര്യബസ്സുടമകളുമായി സർക്കാർ സമവായത്തിൽ എത്തേണ്ടിവരുക വിദ്യാർഥികളുടെ യാത്രാനിരക്കിന്റെ കാര്യത്തിൽ. 2012-ന് ശേഷം വിദ്യാർഥിയാത്രാ നിരക്കിൽ മാറ്റംവന്നിട്ടില്ല. ഒരു രൂപയാണ് മിനിമം നിരക്ക്. ബസ്ച്ചാർജ് വർധിപ്പിക്കാൻ നിർദേശം നൽകിയ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് കാലോചിതമായി പരിഷ്‌കരിക്കാൻ ശുപാർശ ചെയ്തിരുന്നു.
മിനിമം നിരക്ക് അഞ്ച് രൂപയാക്കാനാണ് കമ്മിഷൻ നിർദേശിച്ചത്. ആറുരൂപയാണ് ബസ്സുടമകളുടെ ആവശ്യം. വിദ്യാർഥിസംഘടനകളുടെ എതിർപ്പ് കൂടി കണക്കിലെടുത്താകും സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നാവശ്യത്തിൽ ബസ്സുടമാസംഘടനകൾ ഉറച്ച് നിൽക്കുകയാണ്.
- Advertisement -
അതേസമയം മിനിമം യാത്രാനിരക്ക് 10 രൂപയാക്കാമെന്ന് ഗതാഗതവകുപ്പ് അനൗദ്യോഗികമായി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതിൽ നിന്നാകും വിദ്യാർഥികളുടെ യാത്രാനിരക്കിൽ ചർച്ച നീങ്ങുക. നിരക്ക് സംബന്ധിച്ച് പതിനെട്ടിനുള്ളിൽ തീരുമാനം ഉണ്ടാകും. 2020 ജൂൺ 25-നാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ഇടക്കാല റിപ്പോർട്ട് നൽകിയത്. ഇതുപ്രകാരം 2020 ജൂലായ് മൂന്നിന് നിരക്ക് വർധിപ്പിച്ചിരുന്നു. നിരക്ക് വർധന കെ.എസ്.ആർ.ടി.സി.ക്കും നേട്ടമാണ്.
- Advertisement -