മരക്കാര്‍ സിനിമ റിലീസിന് മിനിമം ഗ്യാരന്റിയെന്ന ഉപാധിയുമായി നിര്‍മാതാവ് ആന്‍റണി പെരുമ്ബാവൂര്‍ വീണ്ടും രംഗത്ത്
മരക്കാര്‍ സിനിമ റിലീസിന് മിനിമം ഗ്യാരന്റിയെന്ന ഉപാധിയുമായി നിര്‍മാതാവ് ആന്‍റണി പെരുമ്ബാവൂര്‍ വീണ്ടും രംഗത്ത്.
ഡിസംബര്‍ 2-ന് തിയേറ്ററില്‍ റിലീസ് ഉപാധികളില്ലാതെ റിലീസ് ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് എഗ്രിമെന്‍റില്‍ മിനിമം ഗ്യാരന്റി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.
- Advertisement -
സിനിമയ്ക്ക് നഷ്ടം സംഭവിച്ചാലും തിയറ്റര്‍ ഉടമകള്‍ ഒരു നിശ്ചിത തുക നിര്‍മാതാവിന് നല്‍കുന്നതാണ് മിനിമം ഗ്യാരന്റി. ഇത്തരം കരാറുകള്‍ ഭാവിയില്‍ അപകടം ചെയ്യുമെന്ന വിലയിരുത്തലിലാണ് തിയറ്റര്‍ ഉടമകള്‍. കരാറിലെ മിനിമം ഗ്യാരന്റി എന്ന ഭാഗം പൂരിപ്പിക്കേണ്ടെന്നാണ് തിയറ്റര്‍ ഉടമകളുടെ തീരുമാനം.
വിഷയം മന്ത്രി സജി ചെറിയാന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഫിയോക് പ്രസിഡന്‍റ് കെ വിജയകുമാര്‍ പറഞ്ഞു. അതേസമയം തിയറ്ററുകാര്‍ക്ക് ഇഷ്ടമുള്ള തുക അഡ്വാന്‍സായി നല്‍കിയാല്‍ മതിയെന്നാണ് ആശിര്‍വാദ് പറയുന്നത്. കരാര്‍ സംബന്ധിച്ച ആശയക്കുഴപ്പം റിലീസിനെ ബാധിക്കില്ലെന്ന ഉറപ്പും അവര്‍ നല്‍കിയിട്ടുണ്ട്. ആശീര്‍വാദ് സിനിമാസിന്‍റെ തീയറ്ററുകളില്‍ ഓണ്‍ലൈന്‍ പ്രീ ബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു.
- Advertisement -