Ultimate magazine theme for WordPress.

ഇടുക്കി ഡാം വീണ്ടും തുറന്നു ; സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേക്ക്

0

ഇടുക്കി: ഇടുക്കി ഡാം വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് തുന്നന്നത്. നാൽപ്പത് സെന്റിമീറ്റർ ഉയരത്തിലാണ് ഡാം തുറന്നത്. 30 മുതൽ 40 വരെ ക്യുമെക്‌സ് ജലം ഒഴുക്കി വിടും. റൂൾ കർവ് അനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഡാം തുറന്നിരിക്കുന്നത്. ഈ വർഷം ഇത് രണ്ടാമത്തെ തവണയാണ് അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്നത്.

റെഡ് അലർട്ട് ലെവലിനായി കാത്ത് നിൽക്കാതെ തന്നെ വെള്ളം ഒഴുക്കി കളയാൻ രാവിലെ തീരുമാനിക്കുകയായിരുന്നു. റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. റെഡ് അലർട്ട് ലെവലിലെത്തിയ ശേഷം ഇടുക്കി തുറന്നാൽ മതിയെന്നാണ് കെഎസ്ഇബി ഇന്നലെ തീരുമാനിച്ചിരുന്നത്.

- Advertisement -

എന്നാൽ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും, മുല്ലപ്പെരിയാർ സ്പിൽ വേ ഷട്ടറുകൾ തുറക്കേണ്ട സ്ഥിതി വരികയും ചെയ്തു. ചെറുതോണി ഷട്ടറുകൾ തുറന്ന് സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കാൻ അനുമതി കളക്ടർ ഇന്നലെത്തന്നെ നൽകിയിരുന്നു. നിലവിൽ ഓറഞ്ച് അലർട്ട് ലെവലിലാണ് ഡാമിലെ ജലനിരപ്പ്.

 

- Advertisement -

Leave A Reply

Your email address will not be published.