പാലക്കാട്: മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാര്‍ ഡാം തുറന്നുവിട്ടു. പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്ക്. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുന്നു. യാക്കരപ്പുഴയിലേക്ക് അധിക വെള്ളമെത്തി. ചിറ്റൂരിലും സമീപപ്രദേശത്തുമുള്ളവര്‍ക്ക് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണം. ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് ആളിയാര്‍ ഡാം തുറന്നത്. എന്നാല്‍ ഡാം തുറക്കുന്ന വിവരം സംസ്ഥാനത്തെ അറിയിച്ചിരുന്നെന്നാണ് തമിഴ്നാടിന്‍റെ വിശദീകരണം. ജലവിഭവവകുപ്പ് ദുരന്തനിവാരണ അതോറിറ്റിയെ അറിയിച്ചതായും പറഞ്ഞു. എന്നാല്‍ ജനങ്ങളിലേക്ക് അറിയിപ്പ് എത്തിയില്ല.
- Advertisement -