പീക്ക് അവറില്‍ മാത്രം ചാര്‍ജ് വര്‍ധന കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചനയുണ്ട്, തീരുമാനം ആയിട്ടില്ലെന്നും മന്ത്രി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. പീക്ക് അവറില്‍ ചാര്‍ജ് വര്‍ധന എന്ന നിര്‍ദേശം വന്നിട്ടുണ്ടെങ്കിലും അക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി നിരക്ക് 10 ശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വൈകുന്നേരം ആറ് മണിമുതല്‍ രാത്രി 10 മണിവരെയുള്ള പീക്ക് അവറില്‍ മാത്രം ചാര്‍ജ് വര്‍ധന കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. അത് എങ്ങനെ വേണമെന്ന് തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
- Advertisement -
അനാവശ്യമായി ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരിക എന്ന ഉദ്ദേശ്യമാണ് ഇതിനുള്ളത്. സ്മാര്‍ട് മീറ്റര്‍ വന്നാല്‍ സ്വയം നിയന്ത്രിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുകയും ചെയ്യുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
- Advertisement -