സംസ്ഥാനത്ത് പ്ലസ് വണിന് പുതിയ 50 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം
സംസ്ഥാനത്ത് പ്ലസ് വണിന് പുതിയ 50 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.
സ്‌കൂളുകളില്‍ അധ്യയനം വൈകുന്നേരം വരെയാക്കാനും വിദ്യാഭ്യാസ വകുപ്പ് ശിപാര്‍ശ ചെയ്തു. ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. നിലവില്‍ ഉച്ചക്ക് ഒരു മണിവരെയാണ് സ്‌കൂളുകളില്‍ അധ്യയനം നടക്കുന്നത്.
- Advertisement -
എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്ലസ് വണിന് അഡ്മിഷന്‍ കിട്ടാതെ വന്നതോടെയാണ് അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നത്. ആദ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കിലും അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായിട്ടും ആയിരക്കണക്കിന് കുട്ടികള്‍ പുറത്തായതോടെയാണ് സര്‍ക്കാര്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്.
- Advertisement -