Ultimate magazine theme for WordPress.

ഹെലികോപ്റ്റര്‍ അപകടം: വീഡിയോ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

0

ചെന്നൈ: തമിഴ്‌നാട്ടിലെ കുനൂരിന് സമീപം ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകരുന്നതിന് തൊട്ടുമുമ്പ് വീഡിയോ റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ ഫോണ്‍ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദ പരിശോധനക്കായി കോയമ്പത്തൂര്‍ പൊലീസിലെ ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

മലയാളിയായ കോയമ്പത്തൂര്‍ രാമനാഥപുരം തിരുവള്ളുവര്‍ നഗറില്‍ താമസിക്കുന്ന  ഫോട്ടോഗ്രാഫറായ വൈ ജോയ് എന്ന കുട്ടിയാണ് കാട്ടേരി റെയില്‍പാളത്തിന് സമീപം നില്‍ക്കവെ നിര്‍ണായക വീഡിയോ പകര്‍ത്തിയത്. ജോയ്, സുഹൃത്ത് എച്ച് നാസര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ഓഫിസില്‍ ഹാജരായി അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു.

- Advertisement -

 

താഴ്ന്ന് പറന്ന ഹെലികോപ്റ്റര്‍ കനത്ത മൂടല്‍മഞ്ഞിനകത്തേക്ക് പ്രവേശിക്കുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യതയും കൃത്യമായ സമയവും സംബന്ധിച്ച വിവരങ്ങളറിയാനാണ് മൊബൈല്‍ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുന്നത്.

അതിനിടെ സംഭവസമയത്തെ മേഖലയിലെ കാലാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ ചെന്നൈ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.