സിനിമയിൽ സജീവമായ അത്രയും തന്നെ സജീവമാണ് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിലും. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജു വാര്യരുടെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
- Advertisement -
നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രിയ നായികയുടെ ഓരോ ഫോട്ടോസിനും നിറഞ്ഞ സ്വീകരണമാണ് ലഭിക്കാറുള്ളത്.
മരക്കാർ അറബിക്കടലിന്റെ സിംഹമാണ് അവസാനമായി തീയറ്ററുകളിൽ എത്തിയ മഞ്ജു വാര്യർ ചിത്രം. ജാക്ക് ആൻഡ് ജിൽ, കയറ്റം, സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെള്ളിരിക്കാപ്പട്ടണം, 9എംഎം, കാപ്പ, ആയിഷ എന്നിവയാണ് മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ. കൂടാതെ അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനും നടി ഒരുങ്ങുകയാണ്.
- Advertisement -