ആലപ്പുഴ: കനാലുകളിലെ പോള വാരല്‍ വരുമാന മാര്‍ഗമാകുന്നു. പോളയുടെ തണ്ട് ഉണക്കി കയറ്റിയയ്ക്കുന്നതിന് നിശ്ചിത തുക ഈടാക്കി വരുമാനം ലഭിക്കത്തക്കവിധം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നഗരസഭയുടെ പ്രോജക്ടിന് തുടക്കമായി.
ഇതോടെ ഹരിത കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ പദ്ധതി ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശസ്ഥാപനമായി ആലപ്പുഴ നഗരസഭ മാറി.
- Advertisement -
പ്രാഥമിക ഘട്ടമായി മട്ടാഞ്ചേരി പാലം മുതല്‍ കൊമ്മാടി പാലം വരെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയിലെ ഹെല്‍ത്ത് സര്‍ക്കിളുകള്‍ സംയുക്തമായി ഈ ഭാഗങ്ങള്‍ ഇന്നലെ ശുചീകരിച്ചു. നഗരസഭാദ്ധ്യക്ഷ സൗമ്യാരാജ് പദ്ധതിക്ക് തുടക്കം കുറിച്ചു. കൗണ്‍സിലര്‍ ഹെലന്‍ ഫെര്‍ണാണ്ടസ്, ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എസ്. രാജേഷ്, നഗരസഭ ഹെല്‍ത്ത് ഇസ്‌പെക്ടര്‍ പി. സുമേഷ്, അനീസ്, ടെന്‍ഷി സെബാസ്റ്റ്യന്‍, ജാന്‍സി, ഉദ്യോഗസ്ഥരായ സിക്സ്റ്റസ് പ്രിന്‍സ്, ഗിരീഷ്, ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ രേഷ്മ എന്നിവര്‍ സംസാരിച്ചു.
പോള പണം തരുന്ന വഴി
1. പോളയില്‍ നിന്ന് ബാഗ്, പ്ലേറ്റ് തുടങ്ങിയവ നിര്‍മ്മിക്കാം
2. പദ്ധതി തമിഴ്നാട്ടില്‍ കുടില്‍ വ്യവസായം
3. ഹരിത കേരളാ മിഷനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിവരം കൈമാറിയത്
4. ആലപ്പുഴ നഗരസഭ ആദ്യം തന്നെ പദ്ധതി ഏറ്റെടുത്തു
5. ആലപ്പുഴയില്‍ നിന്നുള്ള ലോഡ് മധുരയിലെ കമ്ബനിയിലേക്ക് കയറ്റിയയ്ക്കും
6. കനാല്‍ക്കരയിലെ ആറ് വാര്‍ഡുകളില്‍ നിന്നായി 20 തൊഴിലാളികളെയാണ് നിയോഗിച്ചിരിക്കുന്നത്
7. ഉണക്കിയ പോള ലോഡ് തികയുന്ന മുറയ്ക്ക് കമ്ബനിക്ക് കൈമാറും
ഒരു കിലോ ഉണങ്ങിയ പോളത്തണ്ടിന് ₹ 15 രൂപ
വേര് വളമാക്കാം
ഉണക്കിയെടുക്കുന്ന പോളത്തണ്ടുപയോഗിച്ച് കരകൗശല വസ്തുക്കളും സംസ്‌കരിക്കാവുന്ന പ്ലെയിറ്റുകളും ഗ്ലാസുകളും നിര്‍മ്മിക്കാം. വേര്, ഇല എന്നിവ പച്ചചാണകവുമായി ചേര്‍ത്ത് വളമാക്കി നഗരസഭയുടെ പൂ കൃഷിക്ക് ഉപയോഗിക്കും. കനാല്‍ക്കരയില്‍ കുറ്റിമുല്ലകളും അരളിച്ചെടികളും നട്ടുതുടങ്ങി.
- Advertisement -