ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു കരിക്കിന്റെ പുതിയൊരു സീരീസ് എത്തിയത്. ‘കലക്കാച്ചി’ എന്ന് പേരിട്ട സീരീസ് ഇതിനോടകം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു. കലക്കാച്ചിയിലെ ഒരോ അഭിനേതാക്കളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിൽ പ്രധാനി തമ്പാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ്. ശബ്ദം കൊണ്ടും രൂപം കൊണ്ടും മികച്ച വില്ലനായ ഈ താരം ആരെന്നായിരുന്നു സീരീസ് പുറത്തിറങ്ങിയതിന് പിന്നാലെ എല്ലാവരും തിരക്കിയത്. ഇപ്പോഴിതാ അതാരാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.
നടൻ രാഹുൽ രാജഗോപാലനാണ് തമ്പാൻ എന്ന കഥാപാത്രത്തെ വളരെയധികം തന്മയത്വത്തോടെ അവതരിപ്പിച്ചത്.
- Advertisement -
ഗോകുൽ സുരേഷ് നായകനായ ‘ഇര’ എന്ന സിനിമയിലാണ് ആദ്യമായി രാഹുൽ അഭിനയിക്കുന്നത്. ശേഷം ‘വൃത്താകൃതിയിലുള്ള ചതുരം’ ഉൾട്ട, മധുരരാജ, ഗ്രാമവൃക്ഷത്തിലെ കുയിൽ, ആവാസവ്യൂഹം എന്നിവയുൾപ്പടെ പത്തോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ താരം എത്തിയിരുന്നു. കൊല്ലം സ്വദേശിയാണ് രാഹുൽ.
അര്‍ജുന്‍ രത്തന്‍ ആണ് കലക്കാച്ചി എപ്പിസോഡ് സംവിധാനം ചെയ്തത്. കരിക്ക് ടീമാണ് കഥയും തിരക്കഥയും. ഭീമന്റെ വഴി, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ നടി വിൻസി അലോഷ്യസും കലക്കാച്ചിയിൽ കേന്ദ്ര കഥാപാത്രമാകുന്നുണ്ട്. കൃഷ്ണ ചന്ദ്രന്‍, ശബരീഷ് സജിന്‍, ആനന്ദ് മാത്യൂസ്, രാഹുല്‍ രാജഗോപാല്‍, ജീവന്‍ സ്റ്റീഫന്‍ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാള ചരിത്രത്തില്‍ തന്നെ വലിയ വിപ്ലവമായി മാറിയ യൂട്യൂബ് ചാനലാണ് കരിക്ക്. അതുവരെ കണ്ട ജോണറില്‍ നിന്നെല്ലാം മാറി യുവാക്കളുടെ മനം കവരാന്‍ കരിക്കിന് സാധിച്ചിരുന്നു.
- Advertisement -